
മഞ്ഞ പിച്ചിയോ??അതെന്തു പിച്ചി?ഈ ചോദ്യമായിരുന്നു ആ വാക്ക് ആദ്യമായി കേട്ടപ്പോള്‍ എന്റെ മനസ്സിലും തോന്നിയത്.ഈ വാക്ക് ഞാന്‍ ആദ്യമായി കേട്ടത് എനിക്ക് ഒന്‍പതോ പത്തോ വയസ്സുള്ളപ്പോഴും .വെള്ള പിച്ചി കണ്ടിട്ടുണ്ട്,മണപ്പിച്ചിട്ടുണ്ട് , അതിനേക്കാളുപരി അന്ന് ഞാന്‍ അതിന്റെ ഫാന്‍ അസോസിയേഷന്‍ പ്രസിഡന്റ് ആയിരുന്നു .അന്ന് കുടമുല്ല പൂ,പിച്ചി പൂ എന്നൊക്കെ പറഞ്ഞാല്‍ ഒരു ആക്രാന്തമായിരുന്നു.അധികം അടുപ്പം കാണിക്കാതെ ഇരുന്ന എന്നെ അന്ന് വീട്ടില്‍ വേലയ്ക്കു നിന്നിരുന്ന ചേച്ചി എന്റെ ഈ ആക്രാന്തം മുതലെടുത്ത് കൂട്ടുകൂടാനായി, ചേച്ചിയുടെ അടുത്ത വീട്ടില്‍ നിറയെ മുല്ലപ്പൂവും പിച്ചിപ്പൂവും ഉണ്ടെന്നും ഒരു ദിവസം എന്നെ അവിടെ കൊണ്ട് പോകാമെന്നും പറഞ്ഞു ഓഫര്‍ തന്നു.അതില്‍ വീണുപോയ ഞാന്‍ അന്ന് മുതല്‍ മുല്ലപ്പൂ മണക്കുന്ന സ്വപ്‌നങ്ങള്‍ കാണാന്‍ തുടങ്ങി. ആ വീട്ടില്‍ പോയി മുല്ലപ്പൂ...