Tuesday, November 22, 2011

അണ പൊട്ടിയാല്‍ ഞാനും ചാകും..

                                    ദിവസവും കുറഞ്ഞത് മൂന്ന് നേരമെങ്കിലും ഇങ്ങോട്ട് ഫോണ്‍ വിളിക്കുന്ന എന്റെ ക്ലോസ് ഫ്രണ്ട് നിഷയ്ക്ക്,രണ്ടു ദിവസമായി ഒരു മ്ലാനത!!..രണ്ടു ദിവസമായി ഫോണ്‍ വിളിയില്ല..അങ്ങോട്ട്‌ വിളിച്ചാല്‍ തന്നെയും ജീവിതത്തിനോട് വിരക്തി തോന്നിയ പോലെയുള്ള സംസാരം..ഇനി അവളുടെ ഭര്‍ത്താവും,പൊന്നപ്പന്‍ ചേട്ടന്റെ ക്ലാസ്സ്‌മേറ്റും ആയ രതീഷ്‌ എങ്ങാനും അവളെ കൈ വച്ചോ? ഇന്ന് രണ്ടിലൊന്നറിഞ്ഞിട്ടെ കാര്യമുള്ളൂ..ഞാന്‍ അവളുടെ മൊബൈലിലേക്ക് വിളിച്ചു.അവള്‍ എടുത്ത പാടെ ഞാന്‍ ചോദിച്ചു, ''എന്ത് പറ്റീ നിനക്ക്?രണ്ടു ദിവസമായി ചോദിക്കണമെന്ന് വിചാരിച്ചതാ..ചെട്ടനുമായിട്ടു വഴക്കുകൂടിയോ?''. നിഷ:- ''ഏയ്..വഴക്കൊന്നുമില്ല.അല്ലെങ്കിലും ക്ഷണികമായ ഈ ലോകത്ത് അല്‍പനേരത്തേയ്ക്ക് മാത്രം...

Saturday, November 5, 2011

പെട്രോള്‍ ആണ് താരം!!

                                       അങ്ങനെ പ്രതീക്ഷയോടെ കാത്തിരുന്ന ആ ദിവസം വന്നെത്തി. ഇന്ന് ഹര്‍ത്താല്‍ !!. എന്നാലും മനസ്സിലൊരു നഷ്ടബോധം. ഈ ഹര്‍ത്താല്‍ വെള്ളിയാഴ്ച ആയിരുന്നെങ്കില്‍ അടുപ്പിച്ച്  ഒരു മൂന്ന് ദിവസം അവധി കിട്ടിയേനെ. അല്ലെങ്കിലും ഒരു ആവശ്യത്തിനു നോക്കുമ്പോള്‍ ഹര്‍ത്താലും പണിമുടക്കും. ആ.. ഇനി ഒള്ളത് കൊണ്ട് ഓണം പോലെ!!. ഇന്ന് എന്തിനാണാവോ പണിമുടക്ക്?. ബെഡില്‍ നിന്നും നേരെപോയി ഫേസ്ബുക്കിന്റെ മുന്നിലിരുന്നു. പത്രം വായന, വാര്‍ത്ത കേള്‍ക്കല്‍ ഇങ്ങനെയുള്ള ദുശ്ശീലങ്ങളൊന്നും ഇല്ലാത്ത ഞാന്‍, എന്തെങ്കിലും അത്യാവശ്യമുള്ള ന്യൂസ്‌ ഒക്കെ അറിയുന്നത് ഫേസ്ബുക്കില്‍, രാഷ്ട്രീയത്തില്‍ ആരോ കൈവിഷം കൊടുത്ത കൂട്ടുകാര്‍ അപ്ഡേറ്റ് ചെയ്യുന്ന സ്റ്റാറ്റസ്...

Thursday, November 3, 2011

ബ്ലോഗ്ഗറോടാ കളി!!

                                    ആദ്യമേ തന്നെ ഞാന്‍ ഒരു കാര്യം പറയട്ടെ,ഞാന്‍ ഒരു തരക്കേടില്ലാത്ത വായാടിയാണ്.സദാസമയവും ഞാന്‍ ഇങ്ങനെ ചെലച്ചോണ്ടേ ഇരിക്കും.പ്രത്യേകിച്ച് അടുപ്പമുള്ളവരോട്.അപ്പോപ്പിന്നെ എന്റെ കെട്ടിയവന്റെ കാര്യം പറയണ്ടല്ലോ.മിക്കവാറും നിസ്സാരകാര്യങ്ങള്‍ പറഞ്ഞു ഞങ്ങള്‍ തമ്മില്‍ വഴക്ക് കൂടാറുണ്ട്.ഞങ്ങള്‍ എന്ന് പറയാന്‍ പറ്റില്ല..ഞാന്‍ വഴക്കുണ്ടാക്കാറുണ്ട് എന്ന് പറയുന്നതാണ് ശരി.അല്ല;എന്നെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല.ഇന്നത്തെ ദിവസം വഴക്ക് കൂടണ്ട എന്ന് തീരുമാനിച്ചു മാതൃകാ ഭാര്യയായി മിണ്ടാതിരിക്കുന്ന എന്നോട് പൊന്നപ്പന്‍ ചേട്ടന്‍ ചോദിക്കും;''എന്ത് പറ്റിയെടീ?,നിന്റെ നാവ് ഇറങ്ങി പോയോ??.എന്തെങ്കിലുമൊക്കെ പറഞ്ഞോണ്ടിരിക്ക്.വന്ന് വന്ന്‍ ഇപ്പൊ നിന്റെ...

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Antz Media